തിരുവല്ല: ടോക്യോ ഒളിംപിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ സമ്മേളനവും ദീപശിഖ പ്രയാണവും നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ബാബു, വിദ്യാഭ്യാസ ഓഫീസർ പി.ആർ. പ്രസീനയ്ക്ക് ദീപശിഖ കൈമാറി. കായിക പ്രതിഭകൾ ദീപശിഖ ഏറ്റുവാങ്ങി നഗരത്തിൽ പ്രയാണം നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ. വർഗീസ്, സ്കൂൾ കോർപറേറ്റ് മാനേജർ റവ. മാത്യു പുനക്കുളം, പ്രധാനാദ്ധ്യാപികൻ ഷാജി മാത്യു, കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് റെജിനോൾഡ് വർഗീസ്, നഗരസഭ കൗൺസിലർ ലെജു സക്കറിയ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ജോയ് പൗലോസ്, സന്തോഷ് ട്രോഫി താരമായ വർഗീസ് മാത്യു, ദേശീയ ഫുട്ബോൾ താരം അബിൻ അജിത്ത്, കുര്യൻ ചെറിയാൻ, ഐബി കെ. ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |