ചിറ്റൂർ: കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാൻ ശ്രമിച്ച അച്ഛനും മരിച്ചു. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശിനി ഗായത്രി (27), അച്ഛൻ ധർമ്മലിംഗം (70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വിവാഹാലോചനകൾ മുടങ്ങുന്നതിന്റെ മനോവിഷമത്തിലാണ് യുവതി കിണറ്റിൽ ചാടിയതെന്ന് അറിയുന്നു. ഇതുകണ്ട അച്ഛൻ ധർമ്മലിംഗം രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങി. ആഴമുള്ള കിണറിൽ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സമീപവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. അഗ്നിശമനസേനയെത്തി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |