SignIn
Kerala Kaumudi Online
Saturday, 27 April 2024 10.00 AM IST

പാർവതി മിൽ സാദ്ധ്യതാ പഠനത്തിന് വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കും

milla

കൊല്ലം: പാർവതി മില്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഡി.ആർ.ഡി.ഒയുമായി ചേർന്ന് ദേശീയതലത്തിലുള്ള നാനോ ടെക്സ്റ്റൈൽ ടെക്നോളജി ഗവേഷണ സ്ഥാപനവും നാനോ ടെക്സ്റ്റൈൽസ് പാർക്കും സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതാ പഠനം നടത്തുന്നതിന് വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. 2008 മുതൽ പാർവതി മില്ല് പൂട്ടിക്കിടക്കുകയാണ്. മില്ലിന്റെ ഉടമസ്ഥതയിലുള്ള 16.40 ഏക്കർ സ്ഥലം ഇപ്പോൾ ഉപയോഗിക്കുന്നില്ല. കമ്പനിയുടെ പുനരുജ്ജീവനത്തിനുള്ള വിവിധ പദ്ധതികൾ പരിഗണിച്ചെങ്കിലും നടപ്പായില്ല. പാർവതി മില്ലിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നാനോ ടെക്സ്റ്റൈൽ ടെക്നോളജിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.