തിരുവനന്തപുരം : ഭിന്നശേഷിക്കുട്ടികൾക്ക് സാമൂഹ്യആരോഗ്യമാനസികപരമായ മാറ്റങ്ങളുണ്ടാക്കാൻ പ്രാപ്തമായ മാന്ത്രികലോകമാണ് ഡിഫറന്റ് ആർട് സെന്ററെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കുട്ടികൾക്കായി മാജിക് പ്ലാനറ്റിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ വളർച്ചാ ഘട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പ്രോഗ്രസീവ് പാത്ത് വേയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ബാബു ജോർജ്ജ് മുഖ്യാതിഥിയായി. മാജിക് അക്കാദമി ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡി.എ.സി അഡൈ്വസറി ബോർഡ് മെമ്പർ ഷൈലാ തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |