SignIn
Kerala Kaumudi Online
Saturday, 27 April 2024 2.18 AM IST

രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ നിന്ന്; ഇന്ത്യയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 39,742 പേർക്ക്, മരണം 535

india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ ഏതാണ്ട് പകുതിയോളം കേസുകളും കേരളത്തിലാണ്. 46.63 കേസുകളും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 535 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ ആക്‌ടീവ് കേസുകൾ 24 മണിക്കൂറിനിടെ 765 കുറഞ്ഞ് 4,08,212 ആയി. 1.30 ശതമാനമാണ് ആക്‌ടീവ് കേസ് നിരക്ക്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.13 കോടി ആളുകൾക്കാണ്. ആകെ മരണമടഞ്ഞത് 4,20,551 പേരും.

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്കിൽ 77.23 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 18,531 കേസുകളുള‌ള കേരളമാണ് ഒന്നാമത്. 6269 കേസുകളുള‌ള മഹാരാഷ്‌ട്ര രണ്ടാമതും. ആന്ധ്രയിൽ 2174, ഒഡീഷ 1864, കർണാടക 1857 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ.

പ്രതിദിന മരണനിരക്കിൽ 224 പേ‌ർ മരണമടഞ്ഞ മഹാരാഷ്‌ട്രയാണ് ആദ്യം. 98 മരണവുമായി പിന്നിലായി കേരളവും.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ രാജ്യത്ത് 39,972 ആണ്. ഇതോടെ ‌ആകെ രോഗമുക്തി നേടിയവർ 3.05 കോടിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA COVID, TODAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.