SignIn
Kerala Kaumudi Online
Friday, 26 April 2024 8.48 PM IST

മലപ്പുറത്തും കോഴിക്കോടും തൃശൂരും 2000ലേറെ രോഗികൾ, സംസ്ഥാനത്ത് ടിപിആ‌ർ 12ന് മുകളിൽ; ഇന്ന് 17,466 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 66

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂർ 884, കോട്ടയം 833, കാസർകോട് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂർ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂർ 796, കോട്ടയം 784, കാസർകോട് 632, പത്തനംതിട്ട 468, വയനാട് 370, ഇടുക്കി 343 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 16, വയനാട് 9, പാലക്കാട്, കാസർഗോഡ് 8 വീതം, തൃശൂർ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂർ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂർ 1040, കാസർകോട് 625 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,09,540 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 26,228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. അഞ്ചിന് താഴെയുള്ള 73, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.