SignIn
Kerala Kaumudi Online
Saturday, 27 April 2024 3.00 AM IST

മന്ത്രി പങ്കെടുത്ത ഐ.എൻ.എൽ യോഗം അടിച്ചുപിരിഞ്ഞു, യോഗം ചേർന്നത് എൽ.ഡി.എഫ് നിർദേശപ്രകാരം തർക്കം തീർക്കാൻ

inl

കൊച്ചി: പാർട്ടിയിലെ തർക്കങ്ങൾ തീർക്കണമെന്ന് എൽ.ഡി.എഫും മുഖ്യമന്ത്രിയും നിർദേശിച്ചതനുസരിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഐ.എൻ.എൽ സംസ്ഥാന നേതാക്കളുടെ യോഗം തല്ലി​പ്പി​രി​ഞ്ഞു. യോഗത്തിൽ ഭാരവാഹികൾ ചേരിതിരിഞ്ഞ് വാക്പോരാട്ടം നടത്തിയപ്പോൾ പുറത്ത് അണികൾ ഏറ്റുമുട്ടി. പുറത്തെ സംഘർഷം കാരണം യോഗം പിരിഞ്ഞശേഷവും ഹോട്ടലിൽ തങ്ങേണ്ടിവന്ന മന്ത്രിയെ പൊലീസ് സുരക്ഷാവലയമൊരുക്കിയാണ് പതിനൊന്നേകാലോടെ പുറത്തിറക്കിയത്. അതേസമയം,സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഇന്നലെ നിയന്ത്രണങ്ങൾ ലംഘിച്ച് യോഗം ചേർന്നതിന് പാർട്ടി ഭാരവാഹികളെ ഉൾപ്പെടെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഹോട്ടൽ പൂട്ടിച്ചു.

എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം സ്വകാര്യ ഹോട്ടലിൽ ഇന്നലെ രാവിലെ പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം സംസ്ഥാന സമിതി യോഗവും നിശ്ചയിച്ചിരുന്നു.

പണംവാങ്ങിയാണ് പി.എസ്.സി അംഗത്തെ നിയമിച്ചതെന്ന്

പാർട്ടിയിൽ നിന്നുതന്നെ ആക്ഷേപം ഉയർന്നതോടെയാണ് പാർട്ടിക്കുള്ളിലെ തർക്ക വിഷയങ്ങൾ ചർച്ചചെയ്തു പരിഹരിക്കാൻ മുന്നണിയും മുഖ്യമന്ത്രിയും നിർദേശം നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ സ്വീകരിച്ച നടപടിയെ ചൊല്ലിയാണ് യോഗത്തിൽ തർക്കം ആരംഭിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ഇവരെ പുറത്താക്കിയെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിൽ അറിയിച്ചു. മിനിറ്റ്സിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബും വാദിച്ചു. രണ്ടു സംസ്ഥാന സെക്രട്ടറിമാരോട് ജനറൽ സെക്രട്ടറി യോഗത്തിൽ മോശമായി പെരുമാറിയെന്ന ആക്ഷേപം ഉയർന്നതോടെ, പാർട്ടിക്കാര്യങ്ങൾ മന്ത്രി അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറിയും ഏകപക്ഷീയമായി തീരുമാനിക്കുന്നതായി പ്രസിഡന്റ് ആരോപിച്ചു. പാർട്ടിയിൽ ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും കുറ്റപ്പെടുത്തിയതോടെ ബഹളം ശക്തമായി. അദ്ധ്യക്ഷനായിരുന്ന സംസ്ഥാന പ്രസിഡന്റ് ഇതോടെ യോഗം പിരിച്ചുവിട്ടു.

അകത്തെ വാക്പോര് അറിഞ്ഞതോടെ ഹോട്ടൽ വളപ്പിലും പുറത്ത് റോഡിലും പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്.

 മനഃപൂർവം പ്രശ്നമുണ്ടാക്കി

യോഗത്തിൽ ജനറൽ സെക്രട്ടറി മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി. സംസ്ഥാന കൗൺസിൽ ചേർന്ന് ജനറൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കും. കോഴിക്കോട്ടു നിന്ന് വന്ന ഒ.പി. അലിക്കോയയോട് ഏതു പാർട്ടിക്കാരനാണെന്ന് ചോദിച്ചു. പാലക്കാട്ടെ എം.എ. വഹാബിനോട് ആരു ക്ഷണിച്ചിട്ടാണ് വന്നതെന്നും ചോദിച്ചു.

- എ.പി.അബ്ദുൾ വഹാബ്,

സംസ്ഥാന പ്രസിഡന്റ്

 പ്രോട്ടോക്കോൾ ലംഘിച്ചില്ല

20 പേർക്ക് യോഗം ചേരാൻ അനുമതിയുണ്ട്. അത്രയും പേരേ പങ്കെടുത്തുള്ളൂ. അഭിപ്രായവ്യത്യാസം ജനാധിപത്യ പാർട്ടിയിൽ സാധാരണമാണ്.

- മന്ത്രി അഹമ്മദ് ദേവർകോവിൽ

 നടപടി സ്വീകരിക്കും

യോഗം അലങ്കോലമാക്കിയവർക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തിൽ തമ്മിലടിയുണ്ടായിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം ചേർന്നത്. അംഗത്വ വിതരണത്തിലടക്കം പ്രസിഡന്റ് ഏകപക്ഷീയമായാണ് പെരുമാറുന്നത്.

- കാസിം ഇരിക്കൂർ,

ജനറൽ സെക്രട്ടറി

 ഐ.​എ​ൻ.​എൽ പി​ള​ർ​ന്നു

കൊ​ച്ചി​:​ ​പാ​ർ​ട്ടി​യി​ൽ​ ​ഐ​ക്യ​മു​ണ്ടാ​ക്കാ​ൻ​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ക​ലാ​ശി​ച്ച​തി​നു​ ​പി​ന്നാ​ലെ,​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​ലീ​ഗ് ​(​ഐ.​എ​ൻ.​എ​ൽ​)​ ​പി​ള​ർ​ന്നു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​സ​മാ​ന്ത​ര​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ങ്ങ​ൾ​ ​ചേ​ർ​ന്ന് ​പ​ര​സ്പ​രം​ ​പു​റ​ത്താ​ക്കി.

മ​ന്ത്രി​സ്ഥാ​നം​ ​ല​ഭി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​പാ​ർ​ട്ടി​യി​ലു​യ​ർ​ന്ന​ ​ഭി​ന്ന​ത​ ​പ​രി​ഹ​രി​ക്കാ​ൻ​ ​എ​ൽ.​ഡി.​എ​ഫും​ ​അ​ഖി​ലേ​ന്ത്യാ​ ​നേ​തൃ​ത്വ​വും​ ​നി​ർ​ദേ​ശി​ച്ച​തു​ ​പ്ര​കാ​രം​ ​ചേ​ർ​ന്ന​ ​യോ​ഗ​മാ​ണ് ​പി​ള​ർ​പ്പി​ൽ​ ​ക​ലാ​ശി​ച്ച​ത്.
സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ.​പി.​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തോ​പ്പും​പ​ടി​യി​ലും​ ,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കാ​സിം​ ​ഇ​രി​ക്കൂ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ലു​വ​യി​ലും​ ​ഗ്രൂ​പ്പ് ​യോ​ഗ​ങ്ങ​ൾ​ ​ചേ​ർ​ന്ന​തോ​ടെ​യാ​ണ് ​പി​ള​ർ​പ്പ് ​പൂ​ർ​ണ​മാ​യ​ത്.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​വ​ഹാ​ബി​നെ​ ​പു​റ​ത്താ​ക്കി​യ​താ​യി​ ​കാ​സിം​ ​ഇ​രി​ക്കൂ​ർ​ ​വി​ഭാ​ഗം​ ​അ​റി​യി​ച്ചു.​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​ബി.​ ​ഹം​സ​ ​ഹാ​ജി​ക്ക് ​പ്ര​സി​ഡ​ന്റി​ന്റെ​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​ഏ​ഴ് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളെ​യും​ ​പു​റ​ത്താ​ക്കി​യ​താ​യി​ ​കാ​സിം​ ​ഇ​രി​ക്കൂ​ർ​ ​ആ​ലു​വ​യി​ൽ​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലും​ ​ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്.​ ​അ​ഖി​ലേ​ന്ത്യാ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പി​ന്തു​ണ​യും​ ​ത​ങ്ങ​ൾ​ക്കാ​ണ്.​ ​പു​റ​ത്താ​ക്ക​ൽ​ ​നി​ർ​ദേ​ശി​ച്ച​ത് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​മു​ഴു​വ​ൻ​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളും​ ​ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്.​ ​എ​ൽ.​ഡി.​എ​ഫി​നെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​മു​സ്ലിം​ ​ലീ​ഗി​ന്റെ​ ​ആ​സൂ​ത്രി​ത​നീ​ക്ക​മാ​ണ് ​സം​ഘ​ർ​ഷ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​സം​ശ​യി​ക്കു​ന്നു.​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​അ​ല​ങ്കോ​ല​മാ​ക്കി​യ​ത് ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​ത് ​ഗു​ണ്ട​ക​ളാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കാ​സിം​ ​ഇ​രി​ക്കൂ​റി​നെ​ ​പു​റ​ത്താ​ക്കി​യ​താ​യി​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​വ​ഹാ​ബ് ​പ​റ​ഞ്ഞു.​ ​ടി.​പി.​ ​നാ​സ​ർ​ ​കോ​യ​യെ​ ​പു​തി​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​നി​യ​മി​ച്ചു.​ ​അ​ഞ്ച് ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലി​നെ​തി​രെ​ ​ഇ​പ്പോ​ൾ​ ​ന​ട​പ​ടി​യി​ല്ല.​ 112​ ​അം​ഗ​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ലെ​ 77​ ​പേ​ർ​ ​ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്.​ ​ഭാ​വി​പ​രി​പാ​ടി​ക​ൾ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​ചേ​ർ​ന്ന് ​തീ​രു​മാ​നി​ക്കും.
പാ​ർ​ട്ടി​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ ​ഘ​ട​ക​ത്തി​ന്റെ​ ​പൂ​ർ​ണ​ ​അ​ധി​കാ​രം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റി​നാ​ണ്.​ ​ഭാ​ര​വാ​ഹി​ക​ളെ​ ​നീ​ക്കാ​ൻ​ ​അ​ഖി​ലേ​ന്ത്യാ​ ​നേ​തൃ​ത്വ​ത്തി​ന് ​അ​ധി​കാ​ര​മി​ല്ല.​ ​ഔ​ദ്യോ​ഗി​ക​ ​വി​ഭാ​ഗം​ ​ത​നി​ക്കൊ​പ്പ​മു​ള്ള​വ​രാ​ണ്.​ ​പാ​ർ​ട്ടി​ ​പി​ള​ർ​ത്താ​ൻ​ ​മു​സ്ലീം​ ​ലീ​ഗും​ ​കോ​ൺ​ഗ്ര​സു​മാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​യോ​ഗ​ത്തി​ന് ​പു​റ​ത്ത് ​അ​ക്ര​മം​ ​ന​ട​ത്തി​യ​വ​രു​മാ​യി​ ​ത​ങ്ങ​ൾ​ക്ക് ​ബ​ന്ധ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കൂ​ട്ട​ത്ത​ല്ലി​ൽ​ ​മ​ന്ത്രി​യു​ടെ ത​ടി​ ​കാ​ത്ത് ​പൊ​ലീ​സ് !

കൊ​ച്ചി​:​ ​പു​റ​ത്ത് ​പ്ര​വ​ർ​ത്ത​ക​ർ​ ​ചേ​രി​ ​തി​രി​ഞ്ഞ് ​ത​മ്മി​ൽ​ത​ല്ല്,​ ​അ​ക​ത്ത് ​നേ​താ​ക്ക​ൾ​ ​ത​മ്മി​ൽ​ ​ഉ​ന്തും​ ​ത​ള്ളും​!​ ​എ​റ​ണാ​കു​ളം​ ​കൊ​ളം​ബോ​ ​ജം​ഗ്ഷ​നി​ലെ​ ​സാ​സ് ​റെ​സി​ഡ​ൻ​സി​ ​ഹോ​ട്ട​ൽ​ ​പ​രി​സ​രം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​നി​മി​ഷ​ ​നേ​രം​ ​കൊ​ണ്ടാ​ണ് ​യു​ദ്ധ​ഭൂ​മി​ ​പോ​ലെ​യാ​യ​ത്.​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഐ.​എ​ൻ.​എ​ൽ​ ​നേ​തൃ​യോ​ഗം​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ലം​ഘി​ച്ചാ​ണെ​ന്ന​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​ഹോ​ട്ട​ലി​ന് ​പൊ​ലീ​സ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​ഒ​മ്പ​ത് ​മ​ണി​യോ​ടെ​ ​നേ​താ​ക്ക​ൾ​ ​എ​ത്തി​ ​യോ​ഗം​ ​തു​ട​ങ്ങി.​ ​അ​ര​മ​ണി​ക്കൂ​റി​ന​കം​ ​അ​ല​ങ്കോ​ല​പ്പെ​ട്ടു.

പൊ​ലീ​സ് ​നോ​ക്കി​ ​നി​ൽ​ക്കെ​യാ​ണ് ​പു​റ​ത്തു​ ​കാ​ത്തു​നി​ന്ന​ ​പ്ര​വ​‌​ർ​ത്ത​ക​ർ​ ​ചേ​രി​ ​തി​രി​ഞ്ഞ് ​ത​മ്മി​ൽ​ത​ല്ലി​യ​ത്.​ ​നേ​താ​ക്ക​ളെ​ ​ആ​ക്ര​മി​ക്കാ​നും​ ​ശ്ര​മി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​അ​സി.​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​കെ.​ലാ​ൽ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​മ​ന്ത്രി​യെ​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച് ​ക​ട​ത്തി​വി​ട്ട​ത്.​ ​തു​ട​ർ​ന്ന് ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ടി​ച്ചോ​ടി​ച്ചു.​ ​ഏ​ഴ് ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തെ​ങ്കി​ലും​ ​പി​ന്നീ​ട് ​വി​ട്ട​യ​ച്ചു.​ 25​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​ഹോ​ട്ട​ലി​നെ​തി​രെ​യും​ ​കേ​സു​ണ്ട്.​ ​യോ​ഗ​ത്തി​ൽ​ 20​ ​പേ​‌​രി​ൽ​ ​താ​ഴെ​ ​മാ​ത്ര​മാ​ണ് ​പ​ങ്കെ​ടു​ത്ത​തെ​ന്ന​ ​നി​ഗ​മ​ന​ത്തി​ൽ​ ​മ​ന്ത്രി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കി​ല്ലെ​ന്നാ​ണ് ​സൂ​ച​ന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INL MEETTING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.