പഴുവിൽ( തൃശൂർ) : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴുവിൽ വെസ്റ്റ് തട്ടിൽ ജിനോയുടെ ഇരട്ടകുട്ടികളിൽ ഒരാളായ ജോസ്ഫിയയാണ് മരിച്ചത്. ജിനോ പഴുവിൽ പാലത്തിന് സമീപം ബാറ്ററി വർക്ക് ഷോപ്പ് നടത്തുകയാണ്. പുലർച്ചെ മുലപ്പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞ് എറെ വൈകിയും ഉണരാതായതിനെ തുടർന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. മാതാവ്: ജിക്സി. സഹോദരങ്ങൾ: ജിയ മരിയ, അന്റോണിയ, ജോസഫിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |