തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവിൽ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. നിയന്ത്രണങ്ങളോടെ നിർമ്മാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും തൊഴിലാളികൾക്ക് എത്തിപ്പെടാൻ പരിമിതികളുണ്ടായതും ചരക്കുകളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ നിയന്ത്രണമുണ്ടായതും പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |