SignIn
Kerala Kaumudi Online
Friday, 26 April 2024 2.17 PM IST

വെള്ളാണിക്കലിനും വേണം വികസനം

vella

വെമ്പായം: പ്രകൃതി സൗന്ദര്യവും ചരിത്ര പ്രധാന്യവും കൊണ്ട് ജില്ലാ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച വെള്ളാണിക്കൽ പാറ ഇന്ന് അവഗണനയുടെ വക്കിൽ. ജില്ലയിലെ തന്നെ ഏറെ ടൂറിസം പ്രാധാന്യമുള്ളതും നിത്യേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്നതുമായ വെള്ളാണിക്കൽ പാറ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന വെള്ളാണിക്കൽ പാറ സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടം നേടേണ്ട ഒന്നാണ്.

പാലോട് രവി എം.എൽ.എയായിരുന്നപ്പോൾ 225 ലക്ഷത്തോളം രൂപ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇന്ന് അതെല്ലാം നാശത്തിന്റെ വക്കിലാണ്.

കിഴക്ക് സഹ്യാദ്രിയും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുടെ കഥയും പറയാനുണ്ട്. സമീപത്തായി സ്ഥിതി ചെയ്യുന്ന ആയിരവല്ലി ക്ഷേത്രം ഗോത്രവർഗക്കാർ ആരാധനനടത്തുന്ന കേരളത്തിലെ തന്നെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടെ നിന്ന് വേങ്കമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ഗുഹ പാതയും ഇവിടെയുണ്ട്. ഇങ്ങനെ പ്രകൃതിതന്നെ കാഴ്ചകളുടെ വിരുന്നൊരുക്കി നിൽക്കുമ്പോൾ ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനോ അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറാകുന്നില്ല എന്ന ആക്ഷേപമാണുള്ളത്. വെള്ളാണിക്കൽ പാറയെ വിനോദസഞ്ചാരകേന്ദ്രമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സെക്യൂരിറ്റി ഇല്ലാത്തതിനാൽ ഓരോ വേനൽ കാലത്തും സാമൂഹ്യ വിരുദ്ധരുടെ ശല്യത്താൽ ഏക്കർ കണക്കിന് കുറ്റിക്കാടാണ് കത്തി നശിക്കുന്നത്

പ്രദേശത്തെ ഒരു വഴിവിളക്ക് പോലും കത്തുന്നില്ല

പ്രധാന ആവശ്യങ്ങൾ

1)ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വികസനങ്ങൾ നടപ്പിലാക്കണം

2)വർദ്ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ ശല്യം തടയാൻ സെക്യൂരിറ്റിയെ നിയമിക്കണം

3)ഹൈമാസ് ലൈറ്റ്, സി.സി.ടിവി എന്നിവ സ്ഥാപിക്കണം

4)കംഫർട്ട് സ്റ്റേഷൻ, ചിൽഡ്രൻസ് പാർക്ക്, ടോയ്‌ലെറ്റ്, സ്നാക് ബാർ, സെൽഫി പോയിന്റ്, സ്ഥിരം സെക്യൂരിറ്റി സംവിധാനം എന്നിവ നടപ്പിലാക്കണം

എത്തിച്ചേരാൻ

സംസ്ഥാനപാതയിൽ വെഞ്ഞാറമൂട്ടിൽ നിന്ന് പാറയ്ക്കൽ വഴി 5 കിലോമീറ്റർ

പോത്തൻകോട് കോലിയക്കോട് നിന്ന് 2.5 കിലോമീറ്റർ

വെള്ളാണിക്കൽ പാറ, തമ്പുരാൻപ്പാറ, തമ്പുരാട്ടിപ്പാറ, കുറ്റിച്ചാറ കായൽ കടവ്, ആനതാഴ്ച്ചിറ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഒരു ടൂറിസ്റ്റ് സർക്യൂട്ട് തയാറാക്കാൻ പ്രോജക്ട് വച്ചിരുന്നു അത് നടപ്പിലാക്കണം.

പാലോട് രവി

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് വെള്ളാണിക്കൽ പാറയിൽ വികസനം നടപ്പിലാക്കുന്നതിന് ടൂറിസം മന്ത്രിയുമായി ബന്ധെപ്പെടും. വികസനത്തിനായി രൂപരേഖതയ്യാറാക്കി വികസനം നടപ്പിലാക്കും.

മന്ത്രി ജി.ആർ. അനിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.