SignIn
Kerala Kaumudi Online
Saturday, 27 April 2024 7.23 AM IST

പോസിറ്റിവിറ്റി ഉയരുന്നു : പിടിമുറുക്കി പൊലീസ്

positive

  • മാസ്‌ക് ധരിക്കാതെ പിടികൂടിയത് 1152 പേരെ

തൃശൂർ : കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. വാരാന്ത്യ ലോക്ഡൗൺ ലംഘനം നടത്തിയ നിരവധി പേർക്കെതിരെ സിറ്റി പൊലീസും റൂറൽ പൊലീസും കേസെടുത്തു. കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ഡി.ജി.പി നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ശക്തമാക്കാൻ നിർദ്ദേശം നൽകി. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 1152 പേർക്കെതിരെയാണ് ശനിയാഴ്ച്ച മുതൽ ഇന്നലെ വൈകീട്ട് അഞ്ച് മണി വരെ പിഴയടപ്പിച്ചത്. കഴിഞ്ഞ എതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലേറെയാണ്.

നടപടികൾ ഇങ്ങനെ

  • സിറ്റി പൊലീസ്

ആകെ കേസുകൾ 131
മാസ്‌ക് ധരിക്കാത്തവർ 484
സാമൂഹിക അകലം പാലിക്കാത്തവർ 519
പിടിച്ചെടുത്ത വാഹനങ്ങൾ 146
പിഴയടപ്പിച്ച തുക 5.99ലക്ഷം

  • റൂറൽ പൊലീസ്


രജിസ്റ്റർ ചെയ്ത കേസുകൾ 78
അറസ്റ്റ് ചെയ്തത് 69 പേരെ
പിടിച്ചെടുത്ത വാഹനങ്ങൾ 295
മാസ്‌ക് ധരിക്കാത്തവർ 668
സാമൂഹിക അകലം പാലിക്കാത്തവർ 730

2190 പേർക്ക് കൊവിഡ്

ഇന്നലെ 2,190 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയർന്ന് 17.35 ശതമാനത്തിലെത്തി. വ്യാപനം കൂടിയതോടെ കഴിഞ്ഞ ദിവസം സർക്കാർ ജില്ലയിൽ സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചിരുന്നു. 2006 പേരാണ് ഇന്നലെ രോഗമുക്തരായത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,469 ആണ്. തൃശൂർ സ്വദേശികളായ 108 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,12,126 ആണ്. 2,99,902 പേരാണ് രോഗമുക്തരായത്.


കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ


ഫസ്റ്റ് ഡോസ് എടുത്തവർ 10,92,643
സെക്കൻഡ് ഡോസ് എടുത്തവർ 4,74,397

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, POSITIVITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.