തിരുവനന്തപുരം: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 45 കിലോ ചന്ദനം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. രാജ്യാന്തര വിപണയിൽ നാല് ലക്ഷത്തോളം രൂപ വിലമതിക്കും. തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ എ ഷാനവാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവനന്തപുരം കൺട്രോൾ റൂം റെയിഞ്ച് ഓഫീസർ സലിൻ ജോസ്, ചുള്ളിമാനൂർ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി. ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ചന്ദനം പിടികൂടിയത്. വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന സിന്തറ്റിക് വാട്ടർ ടാങ്കിനകത്ത് ചെത്തിമിനുക്കിയായിരുന്നു ചന്ദന കഷണങ്ങൾ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ എ. ഷാനവാസിന്റെ നേതൃത്വത്തിൽ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർമാരായ സലിൻ ജോസ്, വി. ബ്രിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ തുളസീധരൻ നായർ, ഹരീന്ദ്രകുമാർ, ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജു, അനൂപ്, സനു, റിഞ്ചു ദാസ്, വിജയകുമാർ, ലല്ലു പ്രസാദ്, ആരതി, ഡ്രൈവർമാരായ വിനോദ്, ബാബുരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |