ചെന്നൈ: ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ 77-ാം ജന്മദിനവും ഗോകുലം സ്റ്റാഫ് ഡേയും ചെന്നൈയിലെ മലയാളി ക്ളബ്ബിൽ ലളിതമായി ആഘോഷിച്ചു. മുൻവർഷങ്ങളിൽ ജീവനക്കാരുടെ കലാപരിപാടികൾ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നതെങ്കിലും ഇക്കുറി കൊവിഡ് പശ്ചാത്തലത്തിലാണ് ആഘോഷം ലളിതമാക്കിയത്. പിറന്നാൾ കേക്ക് മുറിച്ച ഗോകുലം ഗോപാലൻ, ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നന്ദി അറിയിച്ചു. ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ, മരുമകൻ വി.സി. പ്രവീൺ, സുഹൃത്തുക്കൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |