ആലപ്പുഴ: എണ്ണ കമ്പനികളുടെ ഇന്ധനവില വർദ്ധനവിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി വർദ്ധനവിലൂടെ ഇന്ധന വിതരണ മേഖലയിൽ നടത്തിവരുന്ന തീവെട്ടി കൊള്ളയ്ക്കെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) നിയോജക മണ്ഡല കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ 'അഗ്നിശമനസമരം' നടത്തി.
പാചക വാതക സബ്സിഡി വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്കും ഉത്പാദനച്ചെലവിനും ആനുപാതികമായി എണ്ണ കമ്പനികൾ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക, അമിത നികുതി കുറയ്ക്കുക, പെട്രോളിനും ഡീസലിനും സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |