കോട്ടയം: ചിരട്ടപ്പാല്‍ ഇറക്കുമതിക്കുള്ള കേന്ദ്രസർക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. മൂന്ന് വർഷം മുമ്പ് ശക്തമായ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ച ഇറക്കുമതിക്കുള്ള നീക്കം സജീവമാക്കുവാനുള്ള ശ്രമങ്ങൾ ആശങ്കയോടെ മാത്രമെ കാണാൻ കഴിയൂ. ചിരട്ടപ്പാലിനെ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഴ്സിന്റെ (ബി.ഐ.എസ്) കീഴിൽ കൊണ്ടുവന്ന് ഇറക്കുമതിക്ക് അനുമതി നേടുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറക്കുമതിക്ക് അനുമതി നൽകുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കങ്ങൾക്കെതിരെ അതി ശക്തമായ സമരപരിപാടികൾക്ക് കേരളാ കോൺഗ്രസ് (എം) നേതൃത്വം നൽകുമെന്നും ജോസ് കെ.മാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |