കൊച്ചി: വിദ്യാർത്ഥികൾ താമസിക്കുന്ന പഞ്ചായത്തിലോ നഗരസഭയിലോ ഉൾപ്പെട്ട സ്കൂളുകളിലേക്ക് പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചാൽ രണ്ട് ബോണസ് പോയിന്റ് നൽകുന്ന രീതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശികളും വിദ്യാർത്ഥികളുമായ സെൻഹ ഫാത്തിമ, മുഹമ്മദ് ലസിം എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി.
ഇത്തരത്തിൽ ബോണസ് പോയിന്റു നൽകുന്നത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ഹർജിയിലെ ആരോപണം. എല്ലാ വിഷയത്തിനും എ പ്ളസ് വാങ്ങിയ ഹർജിക്കാർ തങ്ങൾ പഠിച്ചിരുന്ന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് അപേക്ഷ നൽകുന്നത്. എന്നാൽ താമസിക്കുന്നത് പയ്യോളി നഗരസഭയിലും സ്കൂൾ തിക്കൊടി പഞ്ചായത്തിലുമായതിനാൽ രണ്ട് ബോണസ് പോയിന്റ് നഷ്ടമാകുമെന്നും അഡ്മിഷനുള്ള ലിസ്റ്റിൽ തങ്ങൾ പിന്നിലാവുമെന്നും ഹർജിക്കാർ പറയുന്നു. ഹർജിക്കാരുടെ വീടുകളും സ്കൂളും തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |