SignIn
Kerala Kaumudi Online
Saturday, 27 April 2024 6.40 AM IST

എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണം

digital-study

കൊച്ചി: ഡിജിറ്റൽ പഠനോപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലാത്ത എല്ലാവിദ്യാർത്ഥികൾക്കും അവ ലഭ്യമാക്കുന്നതിനായി ജില്ലാതല കാമ്പയിന് രൂപം നൽകാൻ കർമസമിതി തീരുമാനിച്ചു.പഠനോപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാൻ ജില്ലാ കർമസമിതി വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. 31 നകം കാമ്പയിന് രൂപം നൽകി അടുത്ത മാസം 15 ന് തുടക്കം കുറിക്കും. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്നതിന്നായുള്ള ജില്ലാതല കർമസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ ജാഫർ മാലിക്ക്, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, സർവ്വശിക്ഷാ അഭിയാൻ, ഗ്രാമീണ വികസന വകുപ്പ്, കുടുംബശ്രീ അധികൃതർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DIGITAL STUDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.