കൊച്ചി: കുട്ടികളുടെ മാനസികാരോഗ്യം മുൻനിറുത്തി ജില്ല വനിതാശിശു വികസന വകുപ്പിലെ 68 വനിതാ സൈക്കോ സോഷ്യൽ കൗൺസലേഴ്‌സ് രൂപം നൽകിയ മെഗാ കാമ്പയിൻ 'ഞങ്ങളില്ലാ' വനിതാശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് കുട്ടികളനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഓൺലൈൻ ഗെയിമിലേയ്ക്കും മറ്റു പല പെരുമാറ്റ പ്രശ്‌നങ്ങളിലേയ്ക്കുമാണ് കുട്ടികളെ നയിക്കുന്നത്. ഐ.സി.ഡി.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെ.മായാലക്ഷ്മി, ശിശുസംരക്ഷണ ഓഫീസർ കെ.എസ്.സിനി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ കെ.കെ.സുബൈർ എന്നിവർ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ ഈ പുതിയ ചുവടുവയ്പിന് വകുപ്പുതലത്തിലുള്ള എല്ലാ പിന്തുണയും അറിയിച്ചു. ജില്ലയിലെ മുഴുവൻ ശിശുവികസന പദ്ധതി ഓഫീസർമാരുടെ പ്രതിനിധി ഇന്ദു വി.സ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.ആർ പ്രിയാ, അംഗൻവാടി വർക്കേഴ്‌സ് പ്രതിനിധി സൂസൻ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |