പാലോട്: നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ ആലുംകുഴി വാർഡിൽ സിക്ക വൈറസ്സിനെതിരെ ജാഗ്രതാ ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു. വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും വോളന്റിയർമാർ സന്ദർശിച്ച് ഈഡിസ് കൊതുക് വളരാൻ സാധ്യതയുള്ള വെള്ള കെട്ടുകൾ ഒഴിവാക്കാനും വീടിനടുത്തും പുറത്തുമുള്ള വെളളം തങ്ങിനിൽക്കാൻ സാധ്യതയുള്ള കൊതുക് ഉറവിടങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായുള്ള സന്ദർശന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപാ മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ കാനാവിൽ ഷിബു അദ്ധ്യക്ഷനായി ജെ.പി.എച്ച്.എൻ ദീപ, ആലുംകുഴി ചന്ദ്രമോഹനൻ, ഷറഫുദ്ദീൻ, രാഹുൽ, രമേഷ്, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |