കൊല്ലം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ മദ്ധ്യവയസ്കൻ പിടിയിലായി. പെരുമ്പുഴ കളയക്കാട്ട് വീട്ടിൽ അനിൽകുമാറാണ് (46) എക്സൈസ് പരിശോധനയിൽ കുടുങ്ങിയത്. പ്രതിയുടെ വീട്ടിൽ നിന്ന് 12 ലിറ്റർ ചാരായവും 75 ലിറ്റർ കോടയും കണ്ടെടുത്തു. കൊല്ലം എക്സൈസ് റെയ്ഞ്ച് ഇൻസെക്ടർ എം. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) എൽ. സുരേഷ് ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ എം. സുരേഷ് കുമാർ, സിവിൽ എക്സ് ഓഫീസർമാരായ സി. ശ്രീകുമാർ, അനൂപ് എ. രവി, രജീഷ്, ഷിബിൻ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി, ഡ്രൈവർ രാജഗോപാൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |