ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വിവിധ രേഖകൾ ഹാജരാക്കണം. ബാങ്ക് അക്കൗണ്ടുവഴി വേതനം ലഭിക്കുന്നതിന് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, വാർഷിക വരുമാനത്തെളിവ്, റേഷൻകാർഡ് അല്ലെങ്കിൽ സ്ഥിരതാമസത്തെളിവ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ്, അർഹത സംബന്ധിച്ച സത്യവാങ്മൂലം എന്നീ രേഖകളാണ് പഞ്ചായത്തോഫീസിൽ ഹാജരാക്കേണ്ടത്. 28, 29, 30 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുണഭോക്താക്കൾ നേരിട്ടാണ് എത്തേണ്ടതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |