SignIn
Kerala Kaumudi Online
Friday, 26 April 2024 5.56 PM IST

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപം പിൻവലിക്കാനെത്തിയവർ തമ്മിൽ തർക്കം

cash

ഇരിങ്ങാലക്കുട : കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപം പിൻവലിക്കാനെത്തിയവർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സംഘർഷം. പണം പിൻവലിക്കുന്നതിന് ഇന്നലെ വൈകീട്ടും രാത്രിയിലുമായി ടോക്കൺ നേടിയവരും ഇതറിയാതെ രാവിലെ തന്നെ ബാങ്കിന് മുന്നിൽ എത്തിയവരും തമ്മിലാണ് തർക്കം ഉടലെടുത്തത്.

അടുത്ത ആഴ്ചയ്ക്കുള്ള ടോക്കണിനായി വന്നവരും വരിയിലുണ്ട്. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോക്കൺ നേടിയവർക്ക് നൽകുന്നത് 10,000 രൂപയും. കഴിഞ്ഞ ദിവസം ടോക്കൺ നേടിയവരെ പരിഗണിക്കാനായി ടോക്കൺ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതർ നോട്ടീസ് ഇട്ടതോടെ , രാവിലെ വന്നവർ ക്ഷുഭിതരായി. തർക്കം പരിഹരിക്കാനും സംഘർഷം ഒഴിവാക്കാനുമുള്ള ശ്രമം പൊലീസ് നടത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള ടോക്കണിനായി വരിയിൽ നിൽക്കുന്നവരോട് പിരിഞ്ഞ് പോകാൻ പൊലീസ് പറഞ്ഞു. നിക്ഷേപകർ തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.