പരപ്പനങ്ങാടി :തീരദേശ മേഖലയിലെ സദ്ദാം ബീച്ചിൽ കടൽഭിത്തി ഭാഗികമായി തകർന്ന് വെള്ളം കരയിലേക്ക് ആഞ്ഞടിച്ചു . ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ തിരമാലകൾ ആഞ്ഞടിച്ച് കടൽഭിത്തിയും മറികടന്ന് കരയിലേക്ക് വെള്ളം കയറുകയായിരുന്നു .കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി ഈ മേഖലയിലെ കടൽഭിത്തി മണ്ണിനടിയിലേക്കു താഴ്ന്നു പോയിരുന്നു . മറ്റിടങ്ങളിൽ കടൽഭിത്തി പുനർ നിർമ്മാണം നടന്നെങ്കിലും ഈ ഭാഗത്തു കഴിഞ്ഞ കുറെ വർഷങ്ങളായി ഭിത്തി നിർമ്മാണം നടന്നിരുന്നില്ല .വർഷാവർഷം ഭിത്തി പുനർ നിർമ്മാണ ടെൻഡർ ഇടാറുണ്ടെങ്കിലും എടുക്കാൻ ആളെ കിട്ടാത്തതിനാൽ ഫണ്ട് ലാപ്സായി പോവുകയാണ് പതിവ് . ജനവാസ മേഖലയായ ഇവിടെ ആളുകൾ ഭീതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |