തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായാതോടെ 58 ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു. ഇന്നലെ 22,129 പേരാണ് രോഗം സ്ഥിരീകരിച്ചത്. 20,914 പേർ സമ്പർക്കരോഗികളാണ്. 975 പേരുടെ ഉറവിടം വ്യക്തമല്ല. 124 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി 12.35. 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകൾ പരിശോധിച്ചു. വരും ദിവസങ്ങളിൽ ടി.പി.ആർ ഉയർന്നാൽ സ്ഥിതി വീണ്ടും രൂക്ഷമാകും. 156 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,326 ആയി. മലപ്പുറത്ത് മാത്രം ഇന്നലെ 4037 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 13,415 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |