കണ്ണൂർ .ഇന്ത്യയടക്കം 195 രാജ്യങ്ങളുടെ പതാകകൾ മാസ്കിംഗ് ടാപ്പിലേക്ക് പകർത്തി ഏഷ്യ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് കണ്ണൂർ തളാപ്പ് സ്വദേശി എം.അജയ് .195 രാജ്യങ്ങളുടെ ഫ്ലാഗുകളാണ് ആക്രിലിക്ക് പെയിന്റ് ഉപയോഗിച്ച് അജയ് മാസ്കിംഗ് ടാപ്പിൽ വരച്ചത്. ഏറെ ശ്രമകരമായ ദൗത്യം വെറും രണ്ട് ദിവസമെടുത്താണ് അജയ് പൂർത്തിയാക്കിയത്.
ഇത്തരത്തിൽ തയ്യാറാക്കിയ ഫ്ലാഗുകൾ എ ത്രി ഷീറ്റിലേക്ക് സെറ്റ് ചെയ്തു.ചിത്രങ്ങൾക്ക് ഫെയ്രിം നൽകാൻ ഉപയോഗിക്കുന്ന ഒരു ഇഞ്ചിന്റെ മാസ്കിംഗ് ടാപ്പിൽ ഒരു എത്രി ഷീറ്റിന്റെ നീളത്തിൽ നിരനിരയായി ഫ്ലാഗുകൾ വരച്ച് ചേർത്ത് എത്രി ഷീറ്റിലേക്ക് ഒട്ടിക്കുകയായിരുന്നു .ആക്രിലിക്ക് പെയിന്റിംഗ് പൊതുവെ ഉണങ്ങാൻ സമയമെടുക്കുകയും പെട്ടെന്ന് തന്നെ പടരാനും സാദ്ധ്യതയുണ്ട്.വളരെ ശ്രദ്ധയോടെ ചെയ്തെടുത്താൻ മാത്രമെ വൃത്തിയോടെയും ഭംഗിയായും ചിത്രങ്ങൾ ലഭിക്കുകയുള്ളു.അത് കൊണ്ട് തന്നെ ഇത്രയും രാജ്യങ്ങളുടെ ചിത്രങ്ങൾ അജയ് വെറും രണ്ട് ദിവസം കൊണ്ട് ചെയ്തെടുത്തത് ഏവരെയും അമ്പരിപ്പിക്കുകയാണ്.
തളിപ്പറമ്പ് എം.എം നോളജിൽ നിന്ന് ബി കൊം പൂർത്തിയാക്കിയ അജയ് ഇപ്പോൾ ഗ്രാഫിക്ക് ഡിസൈൻ പഠിച്ച് കൊണ്ടിരിക്കുകയാണ്.പെയിന്റിഗുമായി ബന്ധപ്പെട്ട ഡിജിറ്റൽ മേഖലയിൽ തൊഴിൽ നേടുകയെന്നത് തന്നെയാണ് അജയുടെ ആഗ്രഹം.
രാജ്യങ്ങളെ സംബന്ധിച്ചുള്ള എന്തെങ്കിലും ചിത്രരചനയിലൂടെ ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലെത്തിയതെന്ന് അജയ് പറഞ്ഞു.എ.മുരുകന്റെയും എ .കൃഷ്ണ വേണിയുടെയും മകനാണ്.എം.മണികണ്ഠൻ,എം.മോനിഷ എന്നിവർ സഹോദരങ്ങളാണ്.എഷ്യ ബുക്ക് ഒാഫ് റെക്കോർഡിൽ നിന്നെത്തിയ ഗ്രാൻഡ് മാസ്റ്റർ പൊസിഷൻ ഇന്നലെയാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയിൽ നിന്നേറ്റു വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |