കൊളംബോ:ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം ആൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നത്തേയ്ക്ക് മാറ്റി. ഇന്നലെ മത്സരത്തിന് മുൻപായി നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യൻ ടീമിലെ എട്ടോളം പേർ ക്രുനാലുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ താരങ്ങളുടേയും ആർ.ടി.പി.സി.ആർ ഫലം വന്നതിന് ശേഷം നെഗറ്രീവാണെങ്കിലേ ഇന്ന് മത്സരം നടക്കൂ. ക്രുനാൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. പരമ്പരയ്ക് ശേഷം ക്രുനാലിന് മറ്റ് ടീമംഗങ്ങൾക്കൊപ്പം നാട്ടിലേക്ക് മടങ്ങാനാകില്ല. മറ്രുള്ള താരങ്ങൾക്ക് റൂം ക്വാറന്റൈൻ നിർബന്ധമാണ്.പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |