കൊല്ലം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒളിമ്പിക്സ് ക്വിസ് സംഘടിപ്പിക്കുന്നു. ഒരു സ്കൂളിൽ നിന്ന് പത്താം ക്ലാസ് വരെയുള്ള പരമാവധി 2 വിദ്യാർത്ഥികൾക്ക് ക്വിസിൽ പങ്കെടുക്കാം. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. യോഗ്യതാ മത്സരം 30ന് രാവിലെ 10മുതൽ ഓൺലൈനായും ഫൈനൽ റൗണ്ട് മത്സരം ആഗസ്റ്റ് 3ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും നടത്തും. വിദ്യാർത്ഥികൾ അതത് പ്രഥമാദ്ധ്യാപകർ മുഖേനെ 29ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ എൻട്രികൾ എത്തിക്കണം. ഫോൺ: 9447019611, 9495020125.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |