SignIn
Kerala Kaumudi Online
Friday, 03 May 2024 1.38 PM IST

കണ്ണൂരിൽ 90.14%, കാസർകോട്ട് 82.64%

plustwo
ഇന്നലെ പുറത്തു വന്ന പ്ലസ് ടു പരീക്ഷാഫലം അറിഞ്ഞ വിദ്യാർത്ഥി സഹോദരിമാരുമൊത്ത് വിജയാഹ്ലാദം പങ്കിടുന്നു. കണ്ണൂർ ബർണ്ണശ്ശേരിയിൽ നിന്ന് എ. ആർ.സി. അരുൺ

കണ്ണൂർ/കാസർകോട്: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ 90.14 വിജയശതമാനം. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 156 സ്കൂളുകളിലെ ആകെ 30,013 കുട്ടികൾ പരീക്ഷ എഴുതിയതിൽ 27,053 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4053 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്കൂളിൽ 2265 പേർ പരീക്ഷയെഴുതിയതിൽ 1341 പേർ വിജയിച്ചു. 59.21ആണ് വിജയശതമാനം. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 948 പേർ പരീക്ഷയെഴുതിയതിൽ 687 പേർ വിജയിച്ചു. 72.47 ആണ് വിജയശതമാനം. കെ.കെ.എൻ പി .എം ഗവ. വി.എച്ച് .എസ് .എസി, ഗവ. വി.എച്ച് എസ് .എസി പുളിങ്ങോം എന്നിവയാണ് ഏറ്റവും കൂടുതൽ വിയം നേടിയ സ്കുളുകൾ. കെ.കെ.എൻ പി .എം ഗവ. വി.എച്ച് .എസ്.എസിൽ 65 പേർ പരീക്ഷയെഴുതിയതിൽ 60 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 92.31 ആണ് വിജയ ശതമാനം. ഗവ. വി.എച്ച്.എസ്.എസ് പുളിങ്ങോത്ത് 56 പേർ പരീക്ഷയെഴുതിയതിൽ 52 പേർ വിജയിച്ചു. 92.86 ആണ് വിജയ ശതമാനം.

കാസർകോട് ജില്ലയിൽ 82.64 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയർ സെക്കൻഡറിയിൽ 106 സ്‌കൂളുകളിൽ 14,115 പേർ പരീക്ഷ എഴുതിയതിൽ 11,665 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 1286 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 1543 പേർ പരീക്ഷ എഴുതിയതിൽ 911 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വി.എച്ച്.എസ്‌.സിയിൽ റിവൈസ്ഡ് കം മോഡുലാർ സ്‌കീമിൽ 886 പേർ പരീക്ഷ എഴുതിയതിൽ 655 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 73.93. വി.എച്ച്.എസ്.സി കണ്ടിന്യുവസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിംഗ് എൻ.ക്യു.എസ് സ്‌കീമിൽ 305 പേർ പരീക്ഷ എഴുതിയതിൽ 171 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 56.07 ശതമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PLUS2
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.