പെരിന്തൽമണ്ണ: വാഴയിൽ അപൂർവ്വയിനം കുമിൾരോഗം കണ്ടെത്തി. സ്ക്ലീറോഷ്യം റോൾഫ്സി (Sclerotium rolfsii) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അപൂർവ കുമിൾരോഗമാണ് മലപ്പുറം മങ്കടയിലെ പേങ്ങാട്ട് ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിലെ പൂവൻ വാഴയിൽ കണ്ടെത്തിയത്.
ചിലന്തിവല പോലെ കാണപ്പെട്ട ഭാഗം പിന്നീട് വളരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഉടമ കൃഷി ഓഫീസർക്ക് വാഴക്കുലയുടെ ഫോട്ടോ അയച്ചു കൊടുത്തു. തുടർന്നുള്ള ശാസ്ത്രീയ നിരീക്ഷണത്തിലും പഠനത്തിലുമാണ് സ്ക്ലീറോഷ്യം റോൾഫ്സി (Sclerotium rolfsii) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അപൂർവ കുമിൾ രോഗമാണിതെന്ന് കണ്ടെത്തിയത്.
കൃഷി ഓഫീസർമാരായ സമീർ മാമ്പ്രത്തൊടി (മങ്കട), അഞ്ജലി (പൂക്കോട്ടൂർ) എന്നിവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കാർഷിക സർവകലാശാല പ്രൊഫസർമാരായ സാലി മാത്യു ( രോഗശാസ്ത്ര വിഭാഗം), ബെറിൻ പത്രോസ് (കീട ശാസ്ത്ര വിഭാഗം), രശ്മി വിജരാഘവൻ(രോഗ ശാസ്ത്ര വിഭാഗം) എന്നിവരോടൊപ്പം കെ.പിസുരേഷ് (അസ്സിറ്റന്റ് ഡയറക്ടർ എഫ്.ക്യു.സി.എൽ ,പട്ടാമ്പി) എന്നിവരുൾപ്പെട്ട വിദഗ്ദ്ധരുടെ ടീമാണ് കുമിളിന്റെ സാന്നിദ്ധ്യമാണെന്ന് സ്ഥിരീകരിച്ചത്.
വാഴയിൽ ആദ്യം
പകരാതിരിക്കാൻ
മറ്റു വാഴകളിലേക്ക് പകരാതിരിക്കാൻ കോപ്പർ ഓക്സിക്ളോറൈഡോ കോപ്പർ ഹൈഡ്രോക്സൈഡോ വെള്ളത്തിൽ ലയിപ്പിച്ചു ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും കുമ്മായം ഇടുന്നതും ഫലപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |