കിളിമാനൂർ: പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അതിജീവനത്തിനായുള്ള പുതിയ പാഠങ്ങൾ തേടുകയാണ് മടവൂർ ഗവൺമെന്റ് എൽ.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾ.
ജൈവവൈവിദ്ധ്യത്തിന്റെ ഈറ്റില്ലമായിരുന്ന കാവുകളും, കുളങ്ങളും വയലുകളുമൊക്കെ വികസനത്തിന്റെ പേരിൽ അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ 'നീർ നിറയും നിത്യഹരിതവനങ്ങളിലൂടെ 'എന്ന ഡിജിറ്റൽ ഡോക്യുമെന്ററിയിലൂടെയാണ് പ്രകൃതിയെന്ന പാഠപുസ്തകത്തെ തുറന്നു കാട്ടി അവയുടെ സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നത്.
കിളികൾക്ക് ദാഹജലം ഒരുക്കിയും, പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് പോസ്റ്ററുകൾ തയ്യാറാക്കിയും എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന മഹത്തായ സന്ദേശം സമൂഹത്തിനാകെ പകർന്നു നൽകുകയാണ് ഇവിടത്തെ കുരുന്നുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |