കൊച്ചി: രക്തചംക്രമണം വഴിതിരിച്ചുവിട്ട് ധമനിവീക്കം സുഖപ്പെടുത്തുന്ന സിൽക്ക് വിസ്ത പ്രക്രിയയിലൂടെ 55കാരിക്ക് രോഗമുക്തി. ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്. തലവേദനയും കാഴ്ചപ്രശ്നവുമായാണ് എറണാകുളം സ്വദേശിനി ആശുപത്രിയിലെത്തിയത്. സ്കാനിംഗിൽ തലച്ചോറിൽ രക്തമെത്തിക്കുന്ന പ്രധാന ധമനിയിൽ വീക്കം കണ്ടെത്തി. വീക്കം കണ്ടെത്തിയ സ്ഥലവും വലിപ്പവും കണക്കിലെടുത്താണ് ഫ്ളോഡൈവേർഷൻ പ്രക്രിയ നടത്താൻ തീരുമാനിച്ചത്. രണ്ടാം ദിവസം രോഗിക്ക് ആശുപത്രി വിടാൻ കഴിഞ്ഞതായി ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. വിജയ് ജയകൃഷ്ണൻ പറഞ്ഞു. ഡോ. ദിലീപ് പണിക്കർ, ഡോ. ജിതേന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |