കളമശേരി: കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഒഫ് ഫോട്ടോണിക്സ് ഡയറക്ടർ ഡോ. പ്രമോദ് ഗോപിനാഥിനെ ലണ്ടനിലെ റോയൽ സൊസൈറ്റി ഒഫ് കെമിസ്ട്രി സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുത്തു. അഞ്ചുവർഷത്തിലേറെ സീനിയർ പദവി വഹിക്കുകയും രസതന്ത്ര രംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്തുമാണ് ഡോ. പ്രമോദിനെ ഫെലോ ആയി തിരഞ്ഞെടുത്തത്. വിവിധ ആപ്ലിക്കേഷനുകൾക്കായി ഫോട്ടോണിക്, മാഗ്നറ്റിക് വസ്തുക്കൾ വികസിപ്പിക്കുന്നതിലും മാഗ്നെറ്റോ ഒപ്ടിക്കൽ ആപ്ലിക്കേഷനുകൾക്കുള്ള ഫെറൈറ്റ്, ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള കാന്തിക വസ്തുക്കളുടെ നിർമ്മാണത്തിലും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. ഫോട്ടോ-വോൾട്ടെയ്ക്ക്, എനർജി ആപ്ലിക്കേഷനുകൾക്കായുള്ള വസ്തുക്കളുടെ വികസന മേഖലയിലും അദ്ദേഹം പങ്കാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |