ടോക്യോ : 10 മീറ്രർ എയർ പിസ്റ്രൾ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾക്ക് ശേഷം ഷൂട്ടിംഗിലെ ഇന്ത്യൻ പ്രതീക്ഷ മനു ഭാകറിന്റെ തിരിച്ചുവരവ്. ഇന്നലെ നടന്ന 25 മീറ്രർ പിസ്റ്റൾ ക്വാളിഫിക്കേഷൻ പ്രിസെഷൻ റൗണ്ടിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മനു പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. 44 താരങ്ങൾ അണിനിരന്ന മത്സരത്തിലാണ് മനു അഞ്ചാം സ്ഥാനത്ത് എത്തിയത്. എന്നാൽ ഈ ഇനത്തിലെ ലോക രണ്ടാം റാങ്കുകാരിയായ ഇന്ത്യയുടെ രാഹി സർണോബത്തിന് 25-ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ഇന്ന് വെളുപ്പിന് 5.30 മുതൽ യോഗ്യതാ റൗണ്ടിലെ റാപിഡ് റൗണ്ട് മത്സരം നടക്കും. രണ്ടു റൗണ്ടിലേയും പോയിന്റുകൾ പരിശോധിച്ച് ആദ്യ എട്ടു സ്ഥാനക്കാർ ഫൈനലിലേക്ക് യോഗ്യത നേടും. രാവിലെ 11.20 മുതലാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |