തൃശൂർ: മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.എസ്. പ്രതാപിനെ നിയമിച്ചു. കഴിഞ്ഞ 12 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗം പ്രൊഫസറായിരുന്നു. അഞ്ചര വർഷമായി വൈസ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ച് വരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരുന്ന ഡോ. എം.എ. ആൻഡ്രൂസ് എപ്രിൽ 30 ന് വിരമിച്ച ശേഷം വൈസ് പ്രിൻസിപ്പലായിരുന്ന ഡോ. ലോല ദാസിനായിരുന്നു പ്രിൻസിപ്പലിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |