SignIn
Kerala Kaumudi Online
Friday, 26 April 2024 6.43 PM IST

വിമാനത്തിൽ ഷോർട്സ് ധരിക്കരുത്, ടോയ്‌ലറ്റിൽ അതൊരിക്കലും ചെയ്യരുത്, സഞ്ചാരികളോട്  ആദ്യമായി രഹസ്യം പങ്കുവച്ച് എയർഹോസ്റ്റസ്

flight-

വിമാനയാത്ര എന്നത് ഇന്നും അദ്ഭുതം പകരുന്ന ഒരു ഗതാഗത സംവിധാനമാണ്. സമയ ലാഭത്തിനൊപ്പം സുഖകരമായി ഒരിടത്തും നിന്നും മറ്റൊരിടത്തേയ്ക്ക് യാത്ര ചെയ്യാൻ കഴിയും എന്നതാണ് ചിലവേറിയാലും വിമാനയാത്രയെ തിരഞ്ഞെടുക്കാൻ കൂടുതൽ പേരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ അപകട സാദ്ധ്യത ഏറെയുള്ളതിനാൽ വിമാനയാത്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. വിമാനത്തിനുള്ളിൽ യാത്രക്കാരെ പരിചരിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായിട്ടാണ് ഫ്‌ളൈറ്റ് അറ്റന്റേഴ്സിനെ നിയമിച്ചിട്ടുള്ളത്. വിമാനയാത്രയ്ക്കിടെ സൂക്ഷിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ടോമി സിമാറ്റോ എന്ന ഫ്‌ളൈറ്റ് അറ്റന്റർ വെളിപ്പെടുത്തുന്നത്.

വിമാനയാത്രയിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത് എന്ന പക്ഷക്കാരിയാണ് ടോമി സിമാറ്റോ. വിമാനഭാഗങ്ങളിൽ ശരീരം ഉരസുന്നതിലൂടെ അണുബാധയ്ക്ക് സാദ്ധ്യത ഏറെയുണ്ടെന്നാണ് ടോമി പറയുന്നത്. ഇറക്കമുള്ള ജീൻസോ, പാന്റ്‌സോ ധരിക്കുന്നതാണ് ഉത്തമം. അതുപോലെയാണ് വിമാനത്തിന്റെ ജനാലകളിലും സ്പർശിക്കുമ്പോൾ വളരെ സൂക്ഷിക്കണം. നിരവധി പേർ പ്രത്യേകിച്ച് കുട്ടികൾ പുറം കാഴ്ച കാണുന്നതിനായി മുഖം കൊണ്ട് സ്പർശിക്കപ്പെട്ട ഗ്ലാസുകളിൽ തൊടുന്നത് അണുബാധയേൽക്കാനുള്ള സാദ്ധ്യത കൂട്ടും.

വിമാനയാത്രയ്ക്കിടെ ടോയ്ലറ്റ് ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്ന് ടോമി സിമാറ്റോ അഭിപ്രായപ്പെടുന്നു. ടോയ്ലറ്റ് ഉപയോഗത്തിന് ശേഷം ഫ്ളഷ് ചെയ്യുമ്പോൾ ഒരിയ്ക്കലും ഫ്ളഷ് ബട്ടണിൽ കൈ കൊണ്ട് തൊടരുത്. പകരം നാപ്കിനോ, തൂവാലയോ ഉപയോഗിച്ച് ചെയ്യണം. കാഴ്ചയിൽ മനോഹരമാണെങ്കിലും സത്യസന്ധമായി ഇത് വളരെ വൃത്തിഹീനമാണെന്നാണ് ടോമി സിമാറ്റോയുടെ പക്ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, FLIGHT, AIR HOSTES, FLIGHT TOILET, FLIGHTS, WHATS TO DO IN FLIGHT, WHAT DONT DO IN FLIGHT, FLIGHT CODE, FLIGHT FROM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.