SignIn
Kerala Kaumudi Online
Saturday, 27 April 2024 1.00 AM IST

മദ്യനിരോധനമുള്ള ഇന്ത്യൻ സംസ്ഥാനത്തിൽ 4.3% പേർ മദ്യത്തിന് അടിമകളെന്ന് സർവേ

alcohol

ന്യൂഡൽഹി: ഇന്ത്യയിൽ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിന്റെ മൊത്തം ജനസംഖ്യയുടെ 4.3 ശതമാനം ആളുകളും മദ്യത്തിന് അടിമകളെന്ന് റിപ്പോർട്ട്. രാജ്യസഭയ്ക്കു മുമ്പാകെ ഇന്ന് സമ‌ർപ്പിച്ച എയിംസിന്റെ നാഷണൽ ഡ്രഗ് യൂസ് സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഗുജറാത്ത് ജനസംഖ്യയിൽ 19.3 ലക്ഷം പേരും മദ്യാസക്തിയുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്ന് സർവേക്ക് നേതൃത്വം നൽകിയവർ അഭിപ്രായപ്പെട്ടു. രാജസ്ഥാൻ (2.3 ശതമാനം), ബിഹാർ (ഒരു ശതമാനം) എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്. അതേസമയം ജമ്മു കാശ്മീരിന്റെ നാല് ശതമാനത്തോളം ആളുകൾ മദ്യാസക്തിയുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.

ഗുജറാത്തിൽ തന്നെ ഏകദേശം 6.64 ലക്ഷം പേർ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇത് മൊത്തം ജനസംഖ്യയുടെ 1.46 ശതമാനം വരും. എന്നാൽ ഇവരിൽ ആരും കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DE ADDICTION, SURVEY RAJYA SABHA, GUJARAT ALCOHOL, AIMSS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.