തിരുവനന്തപുരം: റേഷൻ കടകൾ വഴി എല്ലാ വിഭാഗം റേഷൻ കാർഡുടമകൾക്കും സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ 570 രൂപ വില വരുന്ന സാധനങ്ങൾ ഉണ്ടാകും. കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ലഭിക്കുക. വിതരണം സിവിൽ സപ്ളൈസ് കമ്മിഷണറേറ്റിന്റെ സ്ക്വാഡ് നിരീക്ഷിക്കും.
വിതരണ തീയതി
എ.എ.വൈ (മഞ്ഞ) ജൂലായ് 31, ആഗസ്റ്റ് 1
പി.എച്ച്.എച്ച് (പിങ്ക്) ആഗസ്റ്റ് 4 മുതൽ 7 വരെ
എൻ.പി.എസ് (നീല) 9 മുതൽ 12 വരെ
എൻ.പി.എൻ.എസ് (വെള്ള) 13 മുതൽ 16 വരെ
സാധനങ്ങളും തൂക്കവും:
പഞ്ചസാര -1 കിലോ
വെളിച്ചെണ്ണ - 500 ഗ്രാം
ചെറുപയർ - 500 ഗ്രാം
തുവരപ്പരിപ്പ് - 250 ഗ്രാം
തേയില - 100 ഗ്രാം
മുളക്/ മുളക് പൊടി -100ഗ്രാം
പൊടിഉപ്പ് - 1 കിലോ
മഞ്ഞൾ - 100ഗ്രാം
സേമിയ - 180ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം
കശുഅണ്ടി പരിപ്പ് - 50ഗ്രാം
ഏലയ്ക്ക - 20 ഗ്രാം
നെയ്യ് - 50 മി.ലി
ശർക്കരവരട്ടി/ ഉപ്പേരി - 100 ഗ്രാം
ആട്ട- 1 കിലോ
ശബരി ബാത്ത് സോപ്പ്- 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |