കൊച്ചി: കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതായി ജില്ലാ സർവൈലൻസ് യൂണിറ്റ് ക്ലസ്റ്റർ ടീം ലീഡറും കൊവിഡ് നോഡൽ ഓഫീസറുമായ ഡോ.അനിത പറഞ്ഞു. രണ്ടാം തരംഗം കുറയും മുമ്പ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കമാണ്. അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ , എൻ. എസ് .എസ് യുണിറ്റ്, ലാ കോളേജ് , ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊവിഡ് മൂന്നാം തരംഗം എങ്ങനെ തടയാം എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |