കൊച്ചി. കടകൾ തുറക്കാത്തത് മൂലം വ്യാപാരിസമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അനുഭാവ പൂർണമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി എറണാകുളം നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കുര്യൻ എബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ .രാജൻ, വി.ജി.രവീന്ദ്രൻ, ബിജു ആബേൽ, ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൾ അസീസ് , സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.ജെ.കുഞ്ഞുമോൻ, കെ.കെ.ജയപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ, ജില്ല സെക്രട്ടറി ശ്രുതി ഹാരിസ്, വിനു ശങ്കർ, പി.എ.സത്താർ, എം.എ.അബ്ദുൾ ഖാദർ, കെ.ഡി. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |