കോഴിക്കോട്: ആകർഷമായ വിലയിളവുകളോടെ ഓണം ഖാദി മേളയ്ക്ക് ചെറൂട്ടി റോഡിലെ ഖാദി ഷോറൂമിൽ തുടക്കമായി. 5001 രൂപയുടെ കിറ്റ് 40 ശതമാനം ഡിസ്കൗണ്ടിൽ ലഭിക്കും. ഉത്സവസീസണിലെ 30 ശതമാനം ഡിസ്കൗണ്ടിനു പുറമെ കൊവിഡ് പാക്കേജിന്റെ ഭാഗമായുളള 10 ശതമാനം ഇളവ് കൂടി ചേർത്താണിത്.
മുണ്ട് , കളർ കുപ്പടം, കളർ ദോത്തി, ടവൽ, തോർത്ത് , ആർ.എം.എസ്, കളർ ഷർട്ടിംഗ്, ചുരിദാർ മെറ്റീരിയൽ, തുണി സഞ്ചി, മാസ്ക്, തോർത്ത് എന്നിങ്ങനെ 11 ഉത്പന്നങ്ങളാണ് കിറ്റിലുള്ളത്. മേള ആഗസ്റ്റ് 20 വരെയുണ്ടാവും.
കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന സെൻട്രൽ ബാങ്ക് മാനേജർ പ്രശാന്ത് കുമാറിനായിരുന്നു. ഖാദി പ്രോജക്ട് ഓഫീസർ കെ.ഷിബി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ.അബൂബക്കർ , ജൂനിയർ സൂപ്രണ്ട് വി.വി.രാഘവൻ, അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജിഷ, വില്ലേജ് ഇൻഡസ്ടീസ് ഓഫീസർ വിനോദ് കരിമാനി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |