SignIn
Kerala Kaumudi Online
Friday, 26 April 2024 3.49 PM IST

മലയാളത്തിൽ പാരന്റ്‌സ് ഗൈഡ് പുറത്തിറക്കി ഇൻസ്‌റ്റാഗ്രാം

instagram

കൊച്ചി: കുട്ടികളുടെ സുരക്ഷയ്ക്കായി ഇൻസ്‌റ്റാഗ്രാം മലയാളത്തിൽ പാരന്റ്‌സ് ഗൈഡ് പുറത്തിറക്കി. ഇൻസ്‌റ്റാഗ്രാമിലെ സുരക്ഷാസംവിധാനങ്ങൾ സംബന്ധിച്ച് മാതാപിതാക്കളെ ബോധവത്‌കരിക്കുകയാണ് ലക്ഷ്യം. 'ഡി.എം. റീച്ചബിലിറ്റി കൺട്രോൾ" പോലുള്ള സൗകര്യങ്ങൾ ആർക്കൊക്കെ സന്ദേശം ലഭിക്കണം, ആർക്കെല്ലാം ഗ്രൂപ്പിൽ ചേർക്കാൻ അനുമതി നൽകണം എന്നിവ സംബന്ധിച്ച നിയന്ത്രണം നൽകും. മറ്റൊരു ഫീച്ചറായ 'ബൾക്ക് കമന്റ് മാനേജ്‌മെന്റ്" ഉപയോഗിച്ച് കമന്റുകൾ ബൾക്കായി ഇല്ലാതാക്കാം. നെഗറ്റീവ് കമന്റുകൾ ഇടുന്ന അക്കൗണ്ടുകൾ തടയാനോ നിയന്ത്രിക്കാനോ കഴിയും.

അനാവശ്യ ഇടപെടലുകളിൽ നിന്ന് കുട്ടികളെ നിയന്ത്രിക്കാൻ 'റെസ്‌ട്രിക്‌റ്റ്" ഫീച്ചർ പ്രയോജനപ്പെടുത്താം. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യൽ റിസർച്ച്, സൈബർപീസ് ഫൗണ്ടേഷൻ, ആരംഭ് ഇന്ത്യ ഇനീഷ്യേറ്റീവ്, യംഗ് ലീഡേഴ്സ് ഫോർ ആക്‌റ്റിവിറ്റി സിറ്റിസൺഷിപ്പ്, ഇറ്റ്‌സ് ഓക്കെ ടു ടോക്ക്, സൂയിസൈഡ് പ്രിവൻഷൻസ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പാരന്റ്സ് ഗൈഡ് തയ്യാറാക്കിയതെന്ന് ഇൻസ്‌റ്റാഗ്രാമിന്റെ ഇന്ത്യയിലെ പബ്ളിക് പോളിസി ആൻഡ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് മാനേജർ താര ബേദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INSTAGRAM, FACEBOOK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.