ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ രണ്ടാഴ്ചത്തെ നടപടികൾ പ്രതിപക്ഷ ബഹളത്തിൽ തടസപ്പെട്ടതിലൂടെ 133കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രണ്ടാഴ്ച 107 മണിക്കൂർ പ്രവർത്തിക്കേണ്ട സ്ഥാനത്ത് പ്രതിഷേധങ്ങൾ കാരണം നടപടികൾ നടന്നത് വെറും 18മണിക്കൂർ മാത്രം.
രാജ്യസഭയിൽ ഏഴുമണിക്കൂറും ലോക്സഭയിൽ 11മണിക്കൂറും മാത്രമാണ് നടപടികൾ നടന്നത്. 89മണിക്കൂർ സമയം പ്രതിപക്ഷ ബഹളത്തിൽ പാഴായെന്നും സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |