തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് മെഷീന്റെ അനുബന്ധ ഉപകരണമായ റിവേഴ്സ് ഓസ്മോസിസ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് (ആർ.ഒ പ്ലാന്റ്) ഒന്ന് കൂടി സ്ഥാപിക്കും. രോഗികൾക്ക് ഡയാലിസിസിന്റെ ഭാഗമായി രക്തം ശുദ്ധീകരിക്കുന്നതിനാണ് പ്ലാന്റ് ഉപയോഗിക്കുന്നത്.
ഒരു മണിക്കൂറിൽ രണ്ടായിരം ലിറ്റർ ശേഷിയുള്ള പ്ലാന്റാണ് പുതിയതായി സ്ഥാപിക്കുന്നത്. നിലവിലുള്ള പ്ലാന്റിന്റെ ശേഷി ഒരു മണിക്കൂറിൽ ആയിരം ലിറ്ററായിരുന്നു. കാലപ്പഴക്കം കൊണ്ട് അതിന്റെ പ്രവർത്തനശേഷി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ഇനിയും പത്തു ഡയാലിസിസ് മെഷീൻ കൂടി പ്രവർത്തിപ്പിക്കാനാവും. അങ്ങനെയെങ്കിൽ നിലവിലുള്ളതിനെക്കാൾ പ്രതിദിനം 100 രോഗികളെക്കൂടി അധികമായി ഡയാലിസിസിന് വിധേയമാക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജോബി ജോൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |