ന്യൂഡൽഹി: കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ 80 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 49.3 ശതമാനവും കേരളത്തിൽ നിന്നാണ്. ഇന്ന് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,831 പേർക്കാണ്. മരണം 541.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3.16 കോടിയെത്തി. ഇതിൽ 3.08 കോടി പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. ആകെ മരണമടഞ്ഞത് 4,24,351 ആണ്. പ്രതിദിന മരണസംഖ്യയിൽ മുന്നിൽ മഹാരാഷ്ട്രയാണ് 225. പിന്നിൽ കേരളം 80. രോഗമുക്തി നേടിയവരുടെ എണ്ണം 39,258 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60.15 ലക്ഷം ഡോസ് വാക്സിൻ നൽകി. ഇതോടെ ആകെ 47.02 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവുമധികം പ്രതിദിന രോഗബാധിതരുളളത് കേരളത്തിലാണ് 20,624. പിന്നിലായി മഹാരാഷ്ട്ര 6959. വലിയ രോഗബാധയുളള സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘത്തിന്റെ സന്ദർശനം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |