കൊടുങ്ങൂര്‍: യു.ഡി.എഫ് കേരള കോണ്‍ഗ്രസിന്റെ ജനശക്തി തിരിച്ചറിഞ്ഞതായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഗവ: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വി.ടി. ജോസഫ്, ജോര്‍ജുകുട്ടി ആഗസ്തി , ജോസഫ് ചാമക്കാല, തോമസ് കീപ്പുറം, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ജെസി ഷാജന്, ബിജു സെബാസ്റ്റ്യന്‍, തോമസ് വെട്ടുവയലില്‍, അജു പനയ്ക്കല്‍ , ഷാജി പാമ്പൂരി, സണ്ണിക്കുട്ടി അഴകമ്പ്രയില്‍, ഡോ. ബിബിന്‍ കെ ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |