തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് മോശമായി പെരുമാറുകയും അനാവശ്യമായി പിഴ ഈടാക്കാക്കുകയും ചെയ്യുന്നതായ ആരോപണങ്ങൾ ഉയരുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. പുല്ലരിയാൻ പോകുന്നവരുടെയും, കല്ലുമായി ലോഡ് കയറ്റി പോകുന്നവരുടെയും, തൊട്ടടുത്ത മക്കളുടെ വീട്ടിലേക്ക് നടന്നു പോകുന്നവരുടെയും ശ്രദ്ധക്ക്. നാളെ മുതൽ സർക്കാരിന്റെ ഓണക്കിറ്റ് വിതരണമുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിഴയടച്ച രസീതുകൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ച പുല്‍പറ്റ വരിക്കാകാടന്‍ റിയാസിന്റെ ചിത്രവും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചെങ്കല്ല് ലോറിയില്‍ കടത്താന്‍ രേഖകള്‍ ഉണ്ടായിട്ടും അധികൃതര്‍ അനാവശ്യമായി പിഴ ചുമത്തിയെന്ന് ആരോപിച്ചായിരുന്നു ഡ്രെെവറായ യുവാവിന്റെ പ്രതിഷേധം. കൊവിഡ് സാഹചര്യത്തില്‍ ആയിരക്കണക്കിനു രൂപ പിഴയടച്ച് ജീവിതം വഴിമുട്ടിയപ്പോഴാണ് പൊലീസ്, റവന്യു, ജിയോളജി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ സമരം നടത്തിയതെന്ന് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |