ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ ക്യാരി സിമണ്ട്സ് രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ ക്യാരിയാണ് വീണ്ടും അമ്മയാകാൻ പോകുന്നതിലുള്ള സന്തോഷം പങ്ക് വച്ചത്. ഈ വർഷമാദ്യം അബോർഷൻ സംഭവിച്ചതിനെപ്പറ്റിയും ആ സമയം അനുഭവിച്ച മാനസിക സമ്മർദ്ദത്തെ പറ്റിയും ക്യാരി സൂചിപ്പിച്ചിരുന്നു. ഈ വർഷം ഡിസംബറിൽ ക്യാരി കുഞ്ഞിന് ജന്മം നല്കുന്നതോടെ ഏഴാം തവണ അച്ഛനാകുകയെന്ന സൗഭാഗ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തേടിയെത്തും. മുൻപ് രണ്ട് തവണ വിവാഹിതനായ ബോറിസിന് ആ ബന്ധങ്ങളിലായി 5 കുട്ടികളുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ക്യാരിക്കും ബോറിസിനും ആൺകുഞ്ഞ് പിറന്നിരുന്നു. ഈവർഷം മേയിലാണ് 57 കാരനായ ബോറിസ് ജോൺസണും 33 കാരിയായ ക്യാരിയും വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |