ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 42.40 ലക്ഷമായി ഉയർന്നു. പതിനേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർ രോഗമുക്തി നേടി.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാറ് ലക്ഷമായി ഉയർന്നു. 4.23 ലക്ഷം പേർ മരിച്ചു. 3.84 കോടി പേർ രോഗമുക്തി നേടി. കേരളത്തിലാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |