കോട്ടയം : സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ധാർമികത ഉണ്ടെങ്കിൽ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കേരള ഇൻഫർമേഷൻ ടെക്നോളജി ഫോറം സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നടത്തിയ മുട്ടിൻമേൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ജയിസൺ ജോസഫ് , കുര്യൻ പി. കുര്യൻ, സി.വി. തോമസുകുട്ടി , കുര്യൻ വട്ടമല, അരുൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |