കോഴിക്കോട്: ഐ.എൻ.എൽ സെക്കുലർ പിരിച്ചുവിട്ട് മാതൃസംഘടനയായ ഐ.എൻ.എല്ലിൽ ലയിക്കാൻ തീരാമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എയർലൈൻസ് അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങൾ സംഘടന വിടാൻ കാരണക്കാരായവരെ പാർട്ടി പുറത്താക്കിയ സാഹചര്യത്തിലാണ് മടക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്.സി അംഗത്തെ നിയമിച്ചതിനെച്ചൊല്ലി പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയോ പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യുകയോ വേണ്ടിയിരുന്നു. അതിനു പകരം മാദ്ധ്യമങ്ങൾക്കു മുന്നിലെത്തിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ പെരിനാട്, അസ്കർ കിണാശേരി, അൻവർ ഇടശേരി, പി.പി. അബ്ദുള്ളക്കോയ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |